മാനന്തവാടി താലൂക്കിൽ ഹർത്താൽ തുടങ്ങി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മാനന്തവാടി:മാനന്തവാടിയിൽ യു.ഡി.എഫും, ബി.ജെ.പിയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വൈകിട്ട് 6 വരെയാണ് ഹർത്താൽ.പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ തോമസ്(സാലു 50) മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും, മരിച്ചയാളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും, ആശ്രിതന് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ടും മാനന്തവാടി താലൂക്കിൽ യൂ ഡി എഫും, ബി ജെ പിയും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ആദ്യം തൊണ്ടർനാട് പഞ്ചായത്തിലായിരുന്നു യൂ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.പിന്നീട് താലൂക്കടിസ്ഥാനത്തിലേക്ക് വ്യാപിക്കുകയായിരുന്നു. പിന്നാലെ ബിജെപിയും താലൂക്ക് ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
ശവസംസ്കാര ചടങ്ങ് ,വിവാഹം, അവശ്യ സേവനം എന്നിവയ്ക്ക് ഹർത്താൽ ബാധകമായിരിക്കില്ലെന്നും ഇരുനേതൃത്വവും വ്യക്തമാക്കി.
Leave a Reply