April 19, 2024

വന്യമൃഗശല്യം വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേതൃത്വം വഹിക്കണം: പി.കെ.ജയലക്ഷ്മി

0
Img 20230113 Wa00132.jpg
മാനന്തവാടി: വന്യമൃഗശല്യം തുടർക്കഥയാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേതൃത്വം വഹിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. 
വയനാട്ടിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കണ്ടേ മതിയാകൂ. ജനങ്ങളുടെ ജീവന് വില നൽകി കൊണ്ട് പദ്ധതി തയ്യാറാക്കാൻ സർക്കാർ തയ്യാറാകണം. കടുവയുടെ ആക്രമണത്തിനിരയായി മരിച്ച സാലു എന്ന തോമസിൻ്റെ കുടുംബത്തിന് സർക്കാർ ജോലിയും അർഹമായ നഷ്ട പരിഹാരവും നൽകണം.   
മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട സാലുവിന് തക്ക സമയത്ത് ചികിത്സ കിട്ടാത്തതാണ് മരണത്തിനിടയാക്കിയത്. സാലുവിൻ്റെ ജീവൻ നഷ്ടപ്പെടുത്തിയതിന് സർക്കാർ മറുപടി പറയണം.ആന, പുലി, കടുവ തുടങ്ങി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കയാണ്. 
ജനങ്ങളുടെ ആശങ്കയകറ്റുന്ന തരത്തിൽ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാവണം.
 വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വന്യമൃഗ ശല്യ പ്രതിരോധത്തിന് നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം .ഇല്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *