April 26, 2024

ചുരം ഗതാഗത തടസ്സം ബദൽ പാതകൾ യഥാത്ഥ്യമാകണം :ടി സിദ്ധിഖ് എം എൽ എ

0
Img 20230115 Wa0051.jpg
വൈത്തിരി: വയനാട് ജില്ലയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും ഗതാഗത മാർഗ്ഗമായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഗതാഗത മാർഗ്ഗമാണ് മൈസൂർ കൊല്ലഗൽ ഹൈവേ ഇതിൽ താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും പേര്യ ചുരത്തിൽ ഉൾപ്പെടെ മഴക്കാലം ശക്തമായാൽ മണ്ണിടിച്ചിലോ മറ്റു അപകടങ്ങളോ സംഭവിച്ചാൽ വയനാട് ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് പരിഹരിക്കണമെന്ന മുറവിളി വർഷങ്ങളായി വയനാട്ടുകാർ ആവശ്യപ്പെടുന്നതാണ് ഇതിന് ശാശ്വത പരിഹരിക്കുന്നതിന് വേണ്ടി തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് , താമരശ്ശേരി ചുരം ബൈപ്പാസ് റോഡും പടിഞ്ഞാറത്തറ- പൂഴിത്തോട് ചുരമില്ലാ ബദൽ റേഡും നിയമ തടസ്സങ്ങൾ നീക്കി യാഥാർത്ഥ്യമാകുന്നതോടു കൂടി വയനാടിന്റെ ഒറ്റപ്പെടലിന് ശാശ്വത പരിഹാരമാകുമെന്ന് കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധീഖ് വൈത്തിരി മണ്ഡലം കോൺഗ്ഗ്രസ്സ് കമ്മിറ്റി നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യ്ത് കൊണ്ടു പറഞ്ഞു. ബദൽ പാതകൾ യാഥാർത്ഥ്യമാകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുയും വേണം അല്ലാത്ത പക്ഷം പരിഹാരം കാണുന്നത് വരെ ശക്തമായ സമര പരിപാടികൾക്ക് നേത്രത്വം നൽകുമെന്നും എം എൽ എ കൂട്ടി ചേർത്തു വൈത്തിരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വയനാട് ചുരത്തിലെ യാത്രാ ക്ലേശം പരിഹരിക്കുക , തളിപ്പുഴ-മരുതിലാവ്- ചിപ്പിലിത്തോട് ബൈപ്പാസ് യാഥാർത്ഥ്യമാക്കുക, എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി വയനാട് ലക്കിടി ചുരം കവാടത്തിൽ സംഘടിപ്പിച്ച സമരത്തിൽ മണ്ഡലം കോൺഗ്ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എ എ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഗോകുൽദാസ് കോട്ടയിൽ, ആർ രാമചന്ദ്രൻ, കെ.വി ഫൈസൽ, ഷഹീർ ഇ കെ, വിലസിനി, മണികണ്ഠൻ, ഷിനിൽ തോമസ്, ദേവു ടീച്ചർ, ജോഷി ക്രിസ്റ്റി, അനീഷ് ചാരിറ്റി എന്നിവർ സംസാരിച്ചു ധർണ്ണാ സമരത്തിൽ വെച്ച് സി പി എമ്മിൽ നിന്നും രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്നു വന്ന ഷഫീർ പൂവത്തിങ്ങൽ , സാത്തയ്യൻ, മീനാക്ഷി എന്നിവർക്ക് സ്വീകരണം നൽകുകയും ചെയ്യ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *