April 20, 2024

സേവന മനസ്സോടെ പീസ് വില്ലേജിൽ വനിതകൾ സംഗമിച്ചു

0
Img 20230116 Wa00632.jpg
പിണങ്ങോട്: പീസ് വില്ലേജ് 
സംഘടിപ്പിച്ച ഷീ മീറ്റ് സേവനമനസ്കരായ വനിതകളുടെ സംഗമമായി മാറി. വയനാട് ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരരായ
സ്ത്രീകൾക്ക് വേണ്ടിയാണ്
പീസ് വില്ലേജ് കമ്മിറ്റി ഷീ മീറ്റ് സംഘടിപ്പിച്ചത്. തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീൻ സംഗമം ഉദ്ഘാടനം ചെയ്തു. 
പീസ് വില്ലേജ് കമ്മിറ്റി പ്രസിഡൻ്റ് 
ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പീസ് വില്ലേജ് ട്രസ്റ്റ് സെക്രട്ടറി സദ്റുദ്ദീൻ വാഴക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഏറ്റവും ബലമുള്ള ചുമലുകൾ ദൈവം തന്നത് തളർന്നു വീഴുന്ന മനുഷ്യരെ താങ്ങി നിർത്താനാണ്. നമുക്ക് കൈകൾ തന്നത് അശരണരെ ചേർത്തു പിടിക്കാനാണ്. അപ്പോഴാണ് നമ്മൾ നമ്മളാകുന്നത്. നാം കാരണം മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയുമ്പോഴാണ് നമുക്ക് സംതൃപ്തി ഉണ്ടാകുന്നത്. പീസ് വില്ലേജിനോട് ചേർന്നു നിൽക്കുമ്പോൾ നമുക്ക് സംതൃപ്തിയും സമാധാനവും അനുഭവിക്കാനാകും' അദ്ദേഹം പറഞ്ഞു. സാമൂഹ്യ,സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളും സ്‌കൂൾ-കോളജ് വിദ്യാർത്ഥിനികളും ഉൾപ്പെടെ നിരവധി സ്ത്രീകൾ സംഗമത്തിൽ പങ്കെടുത്തു. സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വനിതാ കൂട്ടായ്മയും വളണ്ടിയർ വിംഗും രൂപീകരിച്ചു. സംഗമത്തിന്റെ ഭാഗമായി 'ഇശൽ വയനാട്' അവതരിപ്പിച്ച 'ഗസൽ' വിരുന്ന് ഏറെ ഹൃദ്യമായി. 
കമ്മറ്റി സെക്രട്ടറി സലീം ബാവ, കമ്മറ്റിയംഗം പി നൂഹ്‌മാൻ, പീസ് വില്ലേജ് മാനേജർ കെ. കെ ഹാരിസ്, പി.ആർ.ഒ കെസിയ മരിയ തുടങ്ങിയവർ സംസാരിച്ചു. പീസ് വില്ലേജ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർമാരായ ശാന്തി അനിൽ, പ്രിയ ബാബു, ഗീത ശങ്കരൻകുട്ടി, കുമാരൻ വെങ്ങപ്പളളി, സോഷ്യൽ വർക്കർ ജസീല, അസിസ്റ്റൻ്റ് പി.ആർ.ഒ അബ്ദുല്ല പച്ചൂരാൻ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *