വയനാട് ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബോൾ:വയനാട് യുണൈറ്റഡ് എഫ് സി ചാമ്പ്യന്മാർ
കൽപ്പറ്റ :
വയനാട് ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബോൾ 22-23 സീസണിന് സമാപനം . കളിച്ച ആറ് മത്സരങ്ങളും വിജയിച്ച പിണങ്ങോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന
വയനാട് യുണൈറ്റഡ് എഫ് സി ലീഗ് ചാമ്പ്യൻമാരായി. ട്രൈബൽ സ്പോർട്സ് അക്കാദമി മീനങ്ങാടിയാണ് രണ്ടാം സ്ഥാനത്ത്.28 ഗോളുകൾ സ്കോർ ചെയ്ത വയനാട് യുണൈറ്റഡ് എഫ് സി ലീഗിൽ ഒറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല. പിണങ്ങോട് ചോലപ്പുറം ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റിൽ ട്രൈബൽ സ്പോർട്സ് അക്കാദമി മീങ്ങാടിയുടെ ശരത്ത് മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടു. വയനാട് യുണൈറ്റഡ് എഫ് സി യുടെ അബുലൈഹ് ലീഗിലെ ടോപ് സ്കോറർ ആയപ്പോൾ ഇലവൻ ബ്രദർസ് മുണ്ടേരിയുടെ അഖിൽ മികച്ച ഗോൾ കീപ്പറായി തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച സംഘാടന മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ടൂർണമെന്റിൽ വിജയികൾക്കുള്ള ട്രോഫി കേരള കെ സി ഡി ഇ ബി വൈസ് ചെയർമാനും മുൻ എം എൽ എ യുമായ സി കെ ശശീന്ദ്രൻ സമ്മാനിച്ചു.
പൊഴുതന പഞ്ചായത്ത് മെമ്പർ കെ കെ ഹനീഫ, ഡി. എഫ്. എ സെക്രട്ടറി പ്രവീൺ. പി എസ്, കെ എഫ്. എ മെമ്പർ ഷാജി. പി കെ, യുണൈറ്റഡ് എഫ്. സി ചെയർമാൻ ഷമീംബക്കർ സി കെ, നജീബ് പിണങ്ങോട്, നാസർ കല്ലങ്കോടൻ, മുരളീധരൻ. കെ.,
ജംഷീദ് ബാവ, അബ്ദുൽ അസീസ്. കെ. മുത്തലിബ്കെ , സേതുമാധവൻ. ഇ കെ എന്നിവർ സംബന്ധിച്ചു.
Leave a Reply