യാത്രയയപ്പ് നല്‍കി

മുള്ളൻ കൊല്ലി: പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടറായി പ്രമോഷന്‍ ലഭിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.എം അബ്ദുള്ളയ്ക്ക് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യാത്രയയപ്പ് നല്‍കി. മഹാപ്രളയം, കോവിഡ് പ്രതിസന്ധിഘട്ടത്തിലും ഗ്രാമ പഞ്ചായത്തിനെ നയിച്ചത് ഈ സെക്രട്ടറിയുടെ സേവന കാലയളവിലായിരുന്നു. സേവനങ്ങള്‍ ഓണ്‍ലൈനാക്കല്‍, അതിദാരിദ്ര്യ നിര്‍ണ്ണയ സര്‍വ്വേ, എന്‍റെ തൊഴില്‍ എന്റെ അഭിമാനം, വാതില്‍പ്പടി സേവനം തുടങ്ങി സര്‍ക്കാര്‍ മുന്‍നിര പരിപാടികള്‍ക്ക് നേതൃത്വം നൽകിയിരുന്നു. വാര്‍ഷിക പദ്ധതി തുക വിനിയോഗം, നൂറ് ശതമാനം നികുതി സമാഹരണം തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ ഗ്രാമ പഞ്ചായത്തിന് നേടിക്കൊടുത്തു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജനപ്രതിനിധികള്‍, ജീവനക്കാര്‍, മിറര്‍ സാഹായ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അറിയിച്ച് സംസാരിച്ചു.




Leave a Reply