April 26, 2024

ആരോഗ്യ രംഗത്ത് ജീവിത ശൈലി രോഗങ്ങൾ കടുത്ത വെല്ലുവിളി: ടി.സിദ്ധിഖ് എം.എൽ.എ

0
Img 20230122 Wa00362.jpg
പുൽപ്പള്ളി : കോവിഡിനു ശേഷം പെട്ടെന്നുള്ള മരണനിരക്ക് വർധിച്ചു. മനുഷ്യ ജീവിതത്തിലെ ശൈലി മാറ്റവും ഭക്ഷണക്രമവുമാണ് ഇതിനു കാരണമെന്നു കണ്ടെത്തുമ്പോഴും മാറ്റങ്ങൾ ഉണ്ടാവുന്നില്ലെന്നും ടി സിദ്ധിഖ്‌ എം എൽ എ ചൂണ്ടിക്കാട്ടി. നാട്ടിൽ ഹോട്ടലുകളും ആശുപത്രികളും വർധിക്കുന്നത് ഇതിന്റെ പരിണിത ഫലമാണ്. പുൽപള്ളി ജ്യോതി മെഡിക്കൽ ലബോറട്ടറി സർവീസിന്റെ നേതൃത്വത്തിലുള്ള മെഗാ മെഡിക്കൽ ചെക്കപ്പ്  ക്യാപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ . മുള്ളൻ കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ പി.പി. ആലി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീനാ ജോസ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേഴ്സി ബെന്നി, പഞ്ചായത്ത് അംഗങ്ങളായ എം.ടി. കരുണാകരൻ, ഷൈജു പഞ്ഞിത്തോപ്പിൽ , ഷിനു കച്ചിറയിൽ, ഷിജോയ് മാപ്ലശേരി, ജോസ് നെല്ലേടം, മത്തായി ആതിര , സിദ്ദിഖ് തങ്ങൾ, വി.ആർ. സതീഷ്, ടി.ജെ. ചാക്കോച്ചൻ , സി.കെ.ബാബു , ജയേഷ് ഗോപിനാഥ് , ബെന്നി അഗസ്റ്റിൻ, ഇ.എം. പൗലോസ് , റോയി ആന്റണി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *