പെരിയസാമി കുന്നിലേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈനിന്റെ ഉദ്ഘാടനം നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ പെരിയസാമി കുന്നിലേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈനിന്റെ ഉദ്ഘാടനo നഗരസഭാ ചെയര്‍മാന്‍ കെ.എo. തൊടി മുജീബ് നിര്‍വഹിച്ചു. നഗരസഭയിലെ ഉയര്‍ന്നപ്രദേശമായ പെരിയ സാമിക്കുന്ന് നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് ഇതോടെ ശാശ്വത പരിഹാരമായി .നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത് .50 ഓളം കുടുംബങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. വൈസ് ചെയര്‍മാന്‍ കെ.അജിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ: ടി.ജെ. ഐസക് , ജൈന ജോയി , ഒ. സരോജിനി, കൗണ്‍സിലര്‍മാരായ, പി. വിനോദ് കുമാര്‍ , ആയിഷ പള്ളിയാലില്‍ , പി.കെ. സുഭാഷ്, റഹിയാനത്ത് വടക്കേതില്‍, പി. റാജ റാണി, സാജിത മജീദ് എന്നിവര്‍ പ്രസംഗിച്ചു. അമ്പലപ്പുറം ഹംസ നന്ദി പറഞ്ഞു.



Leave a Reply