പ്രീമാരിറ്റൽ ശിൽപശാല സംഘടിപ്പിച്ചു

ചുണ്ടേൽ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ ചുണ്ടേൽ ദാറുത്തൗഫീഖ് വിമൻസ് കോളേജിൽ വച്ച് കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി പ്രീമാരിറ്റൽ ശിൽപശാല സംഘടിപ്പിച്ചു. ഡെപ്യൂട്ടി തഹസിൽദാർ പി സി ഉമറലി മൂന്നു ദിവസത്തെ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബോധവൽക്കരണത്തിന്റെ കുറവാണ് കുടുംബങ്ങളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു.വിദഗ്ധരായ അധ്യാപകർ ക്ലാസിന് നേതൃത്വം നൽകി. ഉദ്ഘാടന സംഗമത്തിന് ദാറുത്തൗഫീഖ് സെക്രട്ടറി നാസർ അധ്യക്ഷത വഹിച്ചു. നാസർ മാസ്റ്റർ മാവൂർ, മുഹമ്മദലി സഖാഫി പുറ്റാട്, കമറുദ്ദീൻ ബാഖവി, ഹാരിസ് ലത്തീഫി സംബന്ധിച്ചു.



Leave a Reply