വിദ്യാർത്ഥികൾക്ക് പ്രകൃതിപാഠം പകർന്നു നൽകി പത്മശ്രീ ചെറുവയൽ രാമൻ

മാനന്തവാടി :കൽപ്പറ്റ എച്ച്.ഐ.എം.യു.പി.സ്കൂളിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബ് അംഗങ്ങൾക്ക്, പ്രകൃതിയുടേയും, കൃഷിയുടേയും പാഠം പകർന്നു നൽകി പത്മശ്രീ ചെറുവയൽ രാമൻ .അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് നിന്നായിരുന്നു ക്ലാസ്സ് നടത്തിയത്. നഗരത്തിൽ നിന്നും ഗ്രാമത്തിൽ എത്തി വയലുകളും, നെൽ വിത്തുകളും പരിചയപ്പെട്ടതിനു ശേഷമായിരുന്നു ജീവിതത്തിലെ അനുഭവങ്ങളും, പാഠങ്ങളും പങ്ക് വെച്ചത്.കുട്ടികളുടെ ചോദ്യത്തിന് കുട്ടികളുടെ മനസ്സ് മനസ്സിലാക്കിനല്കുന്ന മറുപടികളും, ഒരു ക്വിസ്സ് നടത്തുന്ന പോലെ കുട്ടികളോടുള്ള ചോദ്യങ്ങളുമെല്ലാം ഇൻററാക്ഷൻ രീതിയിലായപ്പോൾ മടുപ്പില്ലാത്ത പഠനാനുഭവമായി മാറി. കുട്ടികൾ ഒരു ദിനം ചുമരുകളില്ലാത്ത ക്ലാസ്സ് മുറികളിലായിരുന്നു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് അസീസ് അമ്പിലേരി വിദ്യാലയത്തിൻ്റെ സ്നേഹാദരം നല്കുകയും, സ്കൂൾ എച്ച്.എം.അലി.കെ, ബീന മാത്യു, സാമൂഹ്യ ശാസ്ത്രം ക്ലബ്ബ് കൺവീനർമാരായ ഷംല, ഷഹാന പങ്കെടുത്തു.



Leave a Reply