ഇ.പി.എഫ് ക്യാമ്പ് രജിസ്റ്റര്‍ ചെയ്യണം
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഫെബ്രുവരി 27 ന് രാവിലെ 9 ന് സുല്‍ത്താന്‍ ബത്തേരി ഐസക്‌സ് ഹോട്ടല്‍ റീജന്‍സിയില്‍ (ഐശ്വര്യ തിയേറ്ററിന് എതിര്‍വശം) വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും നിധി ആപ്‌കെ നികട് (പി.എഫ് നിങ്ങള്‍ക്കരികില്‍) എന്ന പേരില്‍ ജില്ലാതല ബോധവല്‍ക്കരണ ക്യാമ്പും സമ്പര്‍ക്കപരിപാടിയും നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള പി.എഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍http://epfokkdnan.wixsite.com/epfokkdnan എന്ന വെബ്‌സൈറ്റ് ലിങ്കിലൂടെയോ ro.kozhikode@epfindia.gov.in എന്ന ഇ-മെയില്‍ വിലാസത്തിലൂടെയോ രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം രജിസ്‌ട്രേഷന്‍ അടിസ്ഥാനത്തിലായിരിക്കും.



Leave a Reply