വനംവകുപ്പിനെതിരെയുള്ള ആരോപണങ്ങള്‍ അവസാനിപ്പിക്കണം : കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍

കല്‍പ്പറ്റ: അമ്പലവയല്‍ പാടിപറമ്പ് ഹരിയുടെ മരണത്തെ അവിടെയുള്ള സ്വകാര്യ ഭൂമിയില്‍ കടുവ കുരുക്കില്‍ കുടുങ്ങിയതുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ വനംവകുപ്പിനെതിരെ വരുന്ന വ്യാജ ആരോപണങ്ങള്‍ വകുപ്പിനെ നിര്‍ജ്ജീവമാക്കി കാട്ടുകള്ളന്മാരെ സഹായിക്കുന്നതിനുള്ള ചിലരുടെ കുബുദ്ധിയാണെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. മരണപ്പെട്ട ഹരി എന്നയാള്‍ മേല്‍ കേസുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെടുകയോ ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി വനം വകുപ്പ് വിളിച്ചു വരുത്തുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ ചെയ്ത കാര്യങ്ങള്‍ നിയമാനുസൃതമായി തങ്ങളില്‍ നിക്ഷിപ്തമായ ജോലി നിവ്വഹിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍.
കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസരിച്ചു മാത്രമേ ഏതൊരു സര്‍ക്കാ ര്‍ ജീവനകാരനും പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ. ഇവിടെ ചെയ്തിട്ടുള്ള ആ കാര്യങ്ങള്‍ ചില തീവ്ര സ്വാഭാവമുള്ള സംഘടനകള്‍ പറയുന്നപോലെ കാര്യങ്ങള്‍ നടത്തണമെങ്കില്‍ അവര്‍ ചെയ്യേണ്ടത് നിലവിലുള്ള നിയമങ്ങളെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തങനങ്ങളാണ്. എന്നാല്‍ വനവും വന്യജീവികളും തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന താല്‍പര്യമാണ് നമ്മുടെ വന വന്യജീവി സമ്പത്തിനെ കാത്തു സൂക്ഷിയ്ക്കുന്ന വനപാലകരെ ഇവരുടെ ശത്രുക്കള്‍ ആക്കുന്നത്.
നിയമം നടപ്പാക്കുന്ന കര്‍മ്മ ധീരരായ ജീവനക്കാര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി ഉപദ്രവിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇവരുടെ തീവ്ര സ്വാഭാവമുള്ള ചില അജണ്ടകള്‍ നടപ്പിലാക്കാനാണ്. മനുഷ്യ വന്യജീവി സംഘര്‍ഷം വയനാട്ടില്‍ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും സങ്കീര്‍ണ്ണകമായ വിഷയങ്ങളില്‍ ഒന്നാണ്. വയനാട് ജില്ലയിലെ ഈ വന്യജീവി സംഘര്‍ഷങ്ങള്‍ വനം ജീവനക്കാര്‍ രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തിട്ടാണ് പരിഹരിക്കുന്നത്. വകുപ്പില്‍ ഇപ്പോഴും ഉള്ളത് വളരെക്കാലം മുമ്പുള്ള സ്റ്റാഫ് പറ്റേണ്‍ ആണ്. മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരെ നോക്കുകുത്തികളാക്കി തീവ്ര സ്വഭാവമുള്ള വ്യാജ കര്‍ഷക സംഘടനകളുടെ വ്യാജ പ്രചാരണങ്ങള്‍ ജനങ്ങളും ഭരണാധികാരികളും തിരിച്ചറിയണമെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍.
പണം കൊടുത്ത കുടിവെള്ളം വാങ്ങികുടിക്കുന്ന ഒരു സമൂഹം വളര്‍ന്നു വരുന്നത് നാം ഏവരും ഇപ്പോള്‍ തന്നെ കാണുന്നുണ്ട്. വനശോഷണം സംഭവിച്ചാല്‍ ജീവജലം ഇല്ലാതാവും .അതോടെ കൃഷിയും അത് മനുഷ്യ രാശിയെ വരെ ഇല്ലാതാക്കുമെന്ന ബോധം ഓരോ മനുഷ്യനും ഉണ്ടാകേണ്ട കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല വനം വകുപ്പ് ഇല്ലാതായാല്‍ മതിയെന്ന ഭാവമുള്ള നമുക്കിടയിലെ ചിലരെ കണ്ടുപിടിച്ചിച്ച് ഒറ്റപ്പെടുത്തിയില്ലങ്കില്‍ ഈ ഭൂമി നമ്മോടു കൂടി അവസാനിക്കും. ഈ കാലാവസ്ഥാ മാറ്റം അതിന്റെ തുടക്കം മാത്രമാണ്. വന്യമൃഗ സംരക്ഷണത്തിന് വേണ്ടി വേദം ഓതുകയല്ല വയനാട്ടിലെയും മറ്റ് ജില്ലകളിലെയും വന്യമൃഗ ആക്രമണങ്ങളും വിളനാശങ്ങളും വളരെ ശാത്രീയമായി പഠിച്ച് പ്രശ്‌നക്കാരായ മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് നയം രൂപീകരിക്കുന്നതിന് രാഷ്ടീയ സാമൂഹ്യ പ്രവര്‍ത്തകരുടെയും ജനങ്ങളുടെടെയും ക്രിയാത്മകമായ ഇടപെടലുകള്‍ ലഭ്യമാക്കുവാന്‍ നമുക്ക് കൂട്ടായി ശ്രമിക്കാമെന്നും
വനപാലകരും നിങ്ങളില്‍പ്പെട്ട മനുഷ്യര്‍ തന്നെയാണെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍.
കെ.എസ്.എഫ്.പി.എസ്.ഒ വയനാട ജില്ല പ്രസിഡന്റ് ഷിബു ശങ്കര്‍, സെക്രട്ടറി എം.അനില്‍കുമാര്‍, ട്രറര്‍ ജിതിന്‍ വിശ്വനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷിനോജ് കെ.എന്‍, സുജിത്ത് സി.പി, അനീഷ്.പി എന്നിവര്‍ സംസാരിച്ചു.



Leave a Reply