April 27, 2024

രാഹുൽ ഗാന്ധിയുടെ പൊതു സമ്മേളനം വയനാടിൻ്റെ ജനകീയ പ്രതിരോധ മുഖമായിരിക്കുമെന്ന് ഡി.സി.സി

0
Img 20230211 155446.jpg
കൽപ്പറ്റ: വയനാട് ജില്ല ഇന്ന് നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിലും വയനാടൻ ജനത നടത്തുന്ന ജനകീയ പ്രതിരോധത്തിൻ്റെ മുഖമായിരിക്കും 13-ന് മീനങ്ങാടിയിൽ രാഹുൽ ഗാന്ധി എം.പി. പങ്കെടുക്കുന്ന പൊതുസമ്മേളനമെന്ന് കോൺഗ്രസ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് മീനങ്ങാടി ശ്രീകണ്ഠ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി കോൺഗ്രസ് ഭാരവാഹികൾ ഡി.സി.സി. ഓഫീസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  
12-ന് രാത്രി കൽപ്പറ്റയിലെത്തുന്ന രാഹുൽ ഗാന്ധി എം.പി. 13-ന് രാവിലെ കൽപ്പറ്റ മണിയങ്കോട് കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീട്ടിൽ ഗൃഹസന്ദർശനത്തിനെത്തും. 10 മണി മുതൽ കലക്ട്രേറ്റിലെ യോഗങ്ങൾക്ക് ശേഷം ഉച്ചകഴിഞ്ഞ് പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പള്ളിപ്പുറത്ത് തോമസിൻ്റെ വീട്ടിലെത്തും. അതിന് ശേഷമായിരിക്കും മീനങ്ങാടിയിൽ പൊതു പരിപാടി. 
വയനാടിൻ്റെ രൂക്ഷമായ വന്യ മൃഗശല്യം, കാർഷിക പ്രതിസന്ധി, ചികിത്സ ലഭിക്കാതെയുള്ള മരണങ്ങൾ, യാത്രാപ്രശ്നം ,തൊഴിൽ പ്രശ്നം എന്നിവ ഉയർത്തി കാട്ടിയാണ് കോൺഗ്രസ് പ്രക്ഷോഭം നടത്തുന്നത്. ജനകീയ പ്രശ്നങ്ങൾ ഉയർത്തി കാട്ടി ,പ്രതിഷേധത്തിൻ്റെ ശബ്ദമുയർത്തി , പ്രതിരോധത്തിൻ്റെ അടയാളമിട്ടാണ് രാഹുൽ ഗാന്ധി എം.പി.യുടെ പൊതു പരിപാടിയെ മാറ്റുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 
 വന്യമൃഗങ്ങളും വനം വകുപ്പും ചേർന്ന് മനുഷ്യനെ ആക്രമിക്കുന്ന സാഹചര്യമാണ് വയനാട്ടിലുള്ളത്.
ഭരിക്കുന്നവർക്ക് പോലും സമരം നടത്തേണ്ട ഗതികേട് കേരളത്തിൽ വരുന്നത് അപകർഷവും സർക്കാർ അത്രയും പരാജയമാണെന്നതിന്റെ ഏറ്റവും വലിയ പ്രകടമായ തെളിവുമാണന്ന് നേതാക്കൾ പറഞ്ഞു.
പ്രസവാനന്തര മരണങ്ങളും
അപകടം
പറ്റിയവരുടെ മരണങ്ങളും സർക്കാർ ഗൗരവമായി കാണണം. വയനാടിന്റെ ആരോഗ്യ മേഖലയുടെ ദുരവസ്ഥയുടെ പ്രതിഫലനമാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് പേർ പ്രസവവാനന്തര രക്ത സ്രാവത്താൽ മരിച്ചത്.വയനാടിന്റെ വിവിധ പ്രശ്നങ്ങൾ ഉയർത്തി കോൺഗ്രസ് പ്രക്ഷോഭം തുടരും. 
രൂക്ഷമായ വന്യമൃഗ ശല്യം കാരണം സാധാരണ മനുഷ്യരുടെ ജീവിതം പൊറുതിമുട്ടിയിരിക്കയാണ്. 
പ്രാചീന കാലത്ത് പോലും അപൂർവ്വമായിരുന്ന പ്രസവാനന്തര മരണം വയനാട്ടിൽ ഇന്ന് സാധാരണമായിരിക്കയാണ്. അത്രക്കും ആരോഗ്യരംഗം അധ:പതിച്ചു.
ആരോഗ്യമേഖല ഇന്ന് പലവിധ അപര്യാപ്തതകൾ കാരണം ചികിത്സ നിഷേധിക്കപ്പെടുകയോ ചികിത്സ ലഭിക്കാതെ മരണപ്പെടുകയോ ചെയ്യുകയാണ്. 
. ബഫർ സോൺ വിഷയം,
വയനാടിൻ്റെ 
യാത്രാ ദുരിതങ്ങൾ, രാത്രിയാത്രാ നിരോധനം, 
 മീനങ്ങാടി പഞ്ചായത്ത് ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് രാഹുൽ ഗാന്ധി എത്തുക.
. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി എം.പി.ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകും. ഏഴായിരത്തോളം പേർ പങ്കെടുക്കും.കോൺഗ്രസ് നിർമ്മിച്ച 25 വീടുകളുടെ താക്കോൽ ദാനം രാഹുൽ ഗാന്ധി നിർവ്വഹിക്കും.  
ഡി.സി.സി .. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ; ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ,
കെ.പി. സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം, എ.ഐ.സി.സി. അംഗം പി.കെ.ജയലക്ഷ്മി, പി.പി. ആലി, പി.പോക്കർ ഹാജി, കെ.ഇ. വിനയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *