മഹിള അസോസിയേഷൻ ജില്ലാ പ്രവർത്തകയോഗം

മാനന്തവാടി:ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ജില്ലാ പ്രവർത്തക യോഗം നടന്നു. മഹിള അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡൻ്റായി തെരഞ്ഞെടുത്ത ശേഷം ജില്ലയിലെത്തിയ പി കെ ശ്രീമതി യോഗത്തിൽ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡൻ്റ് പി ആർ നിർമല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ബീന വിജയൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഗോപാൽ രത്ന പുരസ്കാരം നേടിയ മാനന്തവാടി ക്ഷീരസംഘത്തെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് രുഗ്മിണി സുബ്രമണ്യൻ, ടി ജി ബീന, എൽ സി ജോർജ് എൻ പി കുഞ്ഞുമോൾ, വി കെ സുലോചന എന്നിവർ സംസാരിച്ചു. മാനന്തവാടി ഏരിയാ സെക്രട്ടറി കെ സൈനബ സ്വാഗതവും ഏരിയാ പ്രസിഡൻ്റ് പി എ ഗിരിജ നന്ദിയും പറഞ്ഞു.



Leave a Reply