April 20, 2024

വസന്തകുമാര്‍ സ്മൃതി മണ്ഡപം-ചുറ്റുമതിലിനും റോഡിനും 30 ലക്ഷം രൂപ അനുവദിച്ചു

0
Img 20230214 151911.jpg
കല്‍പ്പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വി വി വസന്തകുമാറിന്റെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം മറവ് ചെയ്യപ്പെട്ട വാഴക്കണ്ടി ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും ചെറുപറ്റ ജംഗ്ഷന്‍ മുതല്‍ വാഴക്കണ്ടി കോളനി വരെ റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനും വേണ്ടി 30 ലക്ഷം രൂപ അനുവദിച്ച്  സര്‍ക്കാറിന്റെ പ്രത്യേക അനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ ടി സിദ്ദീഖ് അറിയിച്ചു. വസന്തകുമാറിന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രദേശത്ത് എത്തിയ എംഎല്‍എയോട് വാഴക്കണ്ടി കോളനി നിവാസികളും നാട്ടുകാരും ആവശ്യപ്പെട്ടതനുസരിച്ച് എംഎല്‍എയുടെ 2022- 23 ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഈ വരുന്ന മാര്‍ച്ച് മാസത്തോടുകൂടി പ്രവര്‍ത്തി ആരംഭിക്കുമെന്നും  ധീര ജവാന്‍ ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയുള്ള എല്ലാ നടപടികള്‍ക്കും നേതൃത്വം കൊടുക്കും, അതോടൊപ്പം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും, ധൈര്യവും, ദേശീയബോധവും, പുതുതലമുറയ്ക്ക് എത്തിച്ചു നല്‍കുന്നതിന് നേതൃത്വം കൊടുക്കുമെന്നും വി വി വസന്തകുമാറിന്റെ നാലാമത് ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് എം എല്‍ എ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *