പുളിഞ്ഞാൽ മൈദാനി പള്ളി ഉദ്ഘാടനം ചെയ്തു

പുളിഞ്ഞാൽ : ഒരു വിശ്വാസിയുടെ വിശ്വാസത്തെയും, അമലുകളെയും കൂട്ടി യോജിപ്പിക്കുന്ന ഇടമാണ് അല്ലാഹുവിന്റെ പരിശുദ്ധമായ ഭവനങ്ങളെന്നു പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. പുതുക്കി പണിത പുളിഞ്ഞാൽ മൈദാനി പള്ളി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . നമ്മുടെ ലക്ഷ്യത്തിലേക്കുള്ള മാർഗമാണ് പള്ളികൾ. വിശ്വാസിയുടെ ഏറ്റവും വലിയ അടയാളം അഞ്ചു നേരം നിസ്കാരംനിർവഹിക്കുക എന്നതാണ്. അത് വിശ്വാസിയുടെ ഏറ്റവും വലിയ ധാർമികത കൂടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്ള ദാരിമി അദ്ധ്യക്ഷത വഹിച്ചു. സി. പി. ജബ്ബാർ സ്വാഗതം പറഞ്ഞു. ഷിഹാബുദീൻ ഇമ്പിച്ചി കോയ തങ്ങൾ,കെ. കെ. അഹമ്മദ് ഹാജി, സി. മമ്മൂട്ടി, കെ. സി. മായൻഹാജി, പടയൻ മമ്മൂട്ടി, എം. ഹസ്സൻ മുസ്‌ലിയാർ, കെ സി മമ്മൂട്ടി മുസ്‌ലിയാർ, സി. പി. മൊയ്‌ദു ഹാജി, കെ. സി. അസീസ്. സി. അന്ദ്രുഹാജി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply