ഐടിഐകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് :എസ്എഫ്‌ഐക്ക് തിളങ്ങുന്ന വിജയം

കൽപ്പറ്റ:ഐടിഐകളിലെ വിദ്യാർഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്‌ഐക്ക് തിളങ്ങുന്ന വിജയം. ജില്ലയിലെ മൂന്നിൽ മൂന്ന് ഐടിഐകളിലും എസ്എഫ്ഐ വിജയിച്ചു. വെള്ളമുണ്ട ഗവ.ഐടിഐ, ചുള്ളിയോട് ഗവ.വനിതാ ഐടിഐ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളും കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിൽ ആറിൽ നാല് സീറ്റുമാണ് എസ്എഫ്ഐ നേടിയത്. കെഎസ്യു-എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫും എബിവിപിയും പല സീറ്റുകിലും പരസ്പരം ധരണയിലെത്തി അവിശുദ്ധ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടും എവിടെയും യൂണിയൻ നേടാൻ സാധിച്ചില്ല. തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച് കൽപ്പറ്റ വെള്ളമുണ്ട ടൗണുകളിൽ എസ്എഫ്ഐ പ്രകടനം നടത്തി. കൽപ്പറ്റയിൽ നടന്ന പ്രകടനത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, ജില്ലാ വൈസ് പ്രസിഡൻ്റ് എം എസ് ആർശ്, ഏരിയാ സെക്രട്ടറി അശ്വിൻ ഹാഷ്മി, ഏരിയാ പ്രസിഡൻ്റ് ശരത്ത് മോഹൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ അഥീന ഫ്രാൻസിസ്, ഒ നിഖിൽ എന്നിവർ നേതൃത്വം നൽകി. വെള്ളമുണ്ടയിൽ നടന്ന പ്രകടനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി സി പ്രണവ്, പനമരം ഏരിയാ സെക്രട്ടറി കെ നിധിൻ, ഏരിയാ പ്രസിഡൻ്റ് പി എൻ വിജയ്, നവനീത് എന്നിവരും ചുള്ളിയോട് സംസ്ഥാന കമ്മിറ്റിയംഗം സാന്ദ്രാ രവീന്ദ്രൻ, ബത്തേരി ഏരിയാ പ്രസിഡൻ്റ് രാഹുൽ രാജ്, ബേസിൽ സജി എന്നിവരും നേതൃത്വം നൽകി.
തെരഞ്ഞെടുക്കപ്പെട്ടവർ:
വെള്ളമുണ്ട ഗവ. ഐടിഐ.
ചെയർമാൻ: വീനീഷ് കുമാർ (എസ്എഫ്ഐ), ജന.സെക്രട്ടറി:
ടി എസ് ജിത്തു (എസ്എഫ്ഐ),
കെഎസ്ഐടിസി കൗൺസിലർ:
അതുൽ കൃഷ്ണ (എസ്എഫ്ഐ), മാഗസിൻ എഡിറ്റർ: പി എ ജിതിൻ (എസ്എഫ്ഐ), ഫൈൻ ആർട് സെക്രട്ടറി കെ കെ ആഷിഖ് (എസ്എഫ്ഐ), ജന. ക്യാപ്റ്റൻ: പി സായൂജ് കൃഷ്ണ (എസ്എഫ്ഐ).
ചുള്ളിയോട് വനിതാ ഐടിഐ.
ചെയർമാൻ: മഹിമ ഷാജി (എസ്എഫ്ഐ), ജന.സെക്രട്ടറി:
എം ഡി ആദിത്യ (എസ്എഫ്ഐ),
കെഎസ്ഐടിസി കൗൺസിലർ:
കെ എസ് പ്രജീഷ (എസ്എഫ്ഐ), മാഗസിൻ എഡിറ്റർ: ശില്പ (എസ്എഫ്ഐ), ഫൈൻ ആർട് സെക്രട്ടറി അമിത (എസ്എഫ്ഐ), ജന. ക്യാപ്റ്റൻ:
അമ്പിളി (എസ്എഫ്ഐ).
കൽപ്പറ്റ കെഎംഎം ഗവ. ഐടിഐ.
ചെയർമാൻ: അനീസ് (യുഡിഎസ്എഫ്), ജന.സെക്രട്ടറി: പി ആർ ശിവജിത്ത് (എസ്എഫ്ഐ),കെഎസ്ഐടിസി കൗൺസിലർ: കെ റിജോ
(എസ്എഫ്ഐ), മാഗസിൻ എഡിറ്റർ: എൻ എസ് വിനയപ്രിയ (എസ്എഫ്ഐ),
ഫൈൻ ആർട് സെക്രട്ടറി: അക്ഷയ് ചന്ദ്രൻ (യുഡിഎസ്എഫ്), ജന. ക്യാപ്റ്റൻ: അബിൻ റോഷ് ബിജു (എസ്എഫ്ഐ).



Leave a Reply