March 27, 2023

എടവക പഞ്ചായത്ത് മഹാത്മാ പുരസ്കാരം ഏറ്റുവാങ്ങി

IMG_20230219_192957.jpg

എടവക : 2021-' 22 വർഷത്തിൽ 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് നൽകുന്ന മഹാത്മ പുരസ്കാരം ഒന്നാം സ്ഥാനത്തിന് എടവക ഗ്രാമ പഞ്ചായത്ത് അർഹമായി . തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ചാലിശ്ശേരിയിൽ വെച്ചു നടന്ന അവാർഡു ദാന ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്‌.ബി. പ്രദീപ്, സെക്രട്ടറി എൻ. അനിൽ കുമാർ എന്നിവർ ചേർന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു.
2011-12, 2014 – 15 വർഷങ്ങളിലും മഹാത്മ പുരസ്കാരം എടവകയെ തേടിയെത്തിയിരുന്നു. 2010 – 11, 2013 – 14, 20 17-18 എന്നീ വർഷങ്ങളിൽ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ലഭ്യമായിട്ടുണ്ട്. 2021-'22 വർഷത്തിൽ ആരോഗ്യ മേഖലയിലെ മികവിന് കായകല്പ അവാർഡ്, ആരോഗ്യ കേരളം പുരസ്കാരം, ദേശീയ അംഗീകാരമായ എൻക്വാ സ് , സദ് ഭരണത്തിനുള്ള ഐ.എൽ.ജി.എം.എസ് എന്നീ അവാർഡുകളും എടവകയ്ക്ക് ലഭിച്ചിട്ടുണ്ട്.അവാർഡ് വർഷത്തിൽ തൊഴിലുറപ്പിലൂടെ 
എടവക ഗ്രാമപഞ്ചായത്ത് രണ്ടു ലക്ഷത്തി അമ്പത്തിയൊമ്പതിനായിരത്തി അഞ്ഞൂറ് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 1729 കുടുംബങ്ങൾ 
നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട് 
ആകെ പത്തുകോടി രണ്ടു ലക്ഷം രൂപ ഇതു വഴി ചെലവഴിക്കപ്പെട്ടിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിലൂടെ എടവകയിൽ അംഗൻവാടികൾ, ബാസ്ക്കറ്റ് ബോൾ കോർട്ട് ,ക്ഷീരകർഷകർക്ക് തൊഴുത്തുകൾ ജലസേചന കുളങ്ങൾ ,
കൾവർട്ടുകൾഎന്നിവയെല്ലാം നിർമിച്ചു നൽകിയിട്ടുണ്ട്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *