താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സം: സി.പി.ഐ (എം) ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കൽപ്പറ്റ : വയനാട് താമരശ്ശേരി ചുരത്തിലെ നിരന്തരമുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് സി.പി.ഐ (എം) ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. താമരശ്ശേരി ചുരത്തില്‍ ആഴ്ചയില്‍ ഭൂരിഭാഗം ദിവസങ്ങളിലും ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. മണിക്കൂറുകളോളം ചുരത്തില്‍ കുടൂങ്ങി, വയനാട്ടിലേക്ക് വരുന്ന ആളുകള്‍, ബസ് യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ പ്രയാസപ്പെടുകയാണ്. ചുരം പൂര്‍ണ്ണമായും കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു വാഹനം നീക്കം ചെയ്യാന്‍ അധികം സമയം ആവശ്യമില്ല എന്നിരിക്കെ മണിക്കൂറുകളോളം യാത്രകാര്‍ ദുരിതത്തിലാവുകയാണ്. 6, 7 മണിക്കൂര്‍ ഗതാഗത തടസ്സം നേരിടുമ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പ്രായസം നേരിടുകയാണ്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സുകളും മണിക്കൂറുകളോളം കുടൂങ്ങി കിടക്കുകയാണ്. ആംബുലന്‍സില്‍ മരണം സംഭവിക്കുന്ന സ്ഥിതിയും ഉണ്ടാവുന്നുണ്ട്.എന്നാല്‍ ഇത് ഒന്നും തന്നെ അധികൃതര്‍ ആരാണ് കൈകാര്യം ചെയ്യെണ്ടത് എന്ന് വ്യക്തമാക്കുന്നില്ല. ചുരത്തില്‍ ക്രൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ചെയ്ത് ഇത് അവസാനിപ്പിക്കവുന്നതാണ്. വകുപ്പുകളുടെ ഏകോപനം ഇല്ലയ്മയും ഒരു പ്രധാനപ്പെട്ട വിഷയമാണ്. ചുരത്തിന് ബദല്‍ റോഡ് സംവിധാനമില്ലാത്തതും പ്രശ്‌നമാണ്, ആയതിനാല്‍ അടിയന്തിരമായി ഈ വിഷയത്തിന് പരിഹാരിക്കുതിന് സംവിധാനം ഉണ്ടാക്കാണമെഭ്യര്‍ത്ഥിച്ചാണ് കത്ത് നല്‍കിയത്.



Leave a Reply