പോലീസിനെ കണ്ട് പേടിച്ചു. രണ്ട് കഞ്ചാവ് കടത്തുകാർ കുടുങ്ങി.

മാനന്തവാടി: കഞ്ചാവുമായി സ്കൂട്ടറിൽ വന്ന രണ്ട് പേർ പോലിസ് വലയിൽ .കോഴിക്കോട് തിക്കോടി സ്വദേശികളായ ഭഗവതിക്കണ്ടി വീട് ബി.കെ ഷാക്കിര്‍ (25), നരിക്കുനിവയല്‍ വീട് വി.വി ഷൈജു (33) എന്നിരെയാണ് വെള്ളമുണ്ട പോലീസ് പീച്ചംങ്കോട് നിന്ന് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ബൈരകുപ്പയില്‍ നിന്നും വാങ്ങിയ കഞ്ചാവുമായി അമിത വേഗത്തില്‍
സ്‌കൂട്ടറില്‍ വരുമ്പോഴാണ് പോലീസിനെ കണ്ടത്. ഭയന്ന് വിറച്ച ഇവർ സ്കൂട്ടറിൽ നിന്നും വീണു. എസ്. ഐ ,കെ.എ ഷറഫുദ്ദീനും സംഘവും വാഹന പരിശോധന നടത്തി കഞ്ചാവ് കണ്ടെടുത്തു. 500 ഗ്രാം കഞ്ചാവ് കണ്ടെത്തി. കെ എല്‍ 56 പി 7308 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വീണതിനെ തുടര്‍ന്ന് നിസാര പരിക്കേറ്റ പ്രതികളെ വെള്ളമുണ്ട പി എച്ച്‌സിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാൻ്റ് ചെയ്തു.



Leave a Reply