ചുരത്തിലെ കുരുക്കിന് താല്‍ക്കാലിക ആശ്വാസം

കൽപ്പറ്റ : ദിവസവും ഉണ്ടാകുന്ന ചുരത്തിലെ ഗതാഗത കുരുക്കിന് താല്‍ക്കാലിക പരിഹാരമായി. കേടാകുന്ന വാഹനങ്ങള്‍ നീക്കാന്‍ ക്രെയിന്‍. ലക്കിടിയില്‍ പോലീസ് ക്യാമ്പ്. കോഴിക്കോട്- വയനാട് കലക്ടര്‍മാരുടെ ചര്‍ച്ചയിലാണ് തീരുമാനം.
നിരന്തരമായുണ്ടാകുന്ന ഗതാഗത സ്തംഭനത്തില്‍ അന്തര്‍സംസ്ഥാന യാത്രക്കാരടക്കം ദുരിതത്തിലാകുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകളാണ് യാത്രക്കാര്‍ പെരുവഴിയിലാകുന്നത്. പ്രത്യേകിച്ച് രാത്രിയില്‍
ആംബുലൻസിന് പോലും പോകാൻ കഴിയാത്ത വിധം മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രാഥമിക ആവശ്യങ്ങൾക്കു പോലും പ്രയാസം നേരിടുകയാണ്. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്ന ആംബുലൻസുകളും മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്.പകുതിൽ വെച്ച് വാഹനങ്ങൾ കേടാവുന്നതാണ് പലപ്പോഴും ഗതാഗതം പലപ്പോഴും കാരണമാകുന്നത്.



Leave a Reply