ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ 2023 വര്‍ഷത്തെ ഉത്സവം ഭംഗിയായി നടത്തുന്നതിന് ഉത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ഏച്ചോം ഗോപി അദ്ധ്യക്ഷനായ ചടങ്ങില്‍ പാരമ്പര്യേതര ട്രസ്റ്റി ടി.കെ.അനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.രാമചന്ദ്രന്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു. .ഭാരവാഹികളായി കെ.സി.സുനില്‍കുമാര്‍ (പ്രസിഡന്റ്), എ.എം.നിശാന്ത (ജനറല്‍ സെക്രട്ടറി), സന്തോഷ്.ജി.നായര്‍ (വൈസ് പ്രസിഡന്റ്), ജോയിന്‍ സെക്രട്ടറിമാരായി അശോകന്‍ ഒഴക്കോടി, സി.കെ.ഉദയന്‍, നിഖില്‍ പത്മനാഭന്‍, കെ.പി.സനല്‍ കുമാര്‍, ഇന്ദിര പ്രേമചന്ദ്രന്‍, അഖില്‍.കെ, പ്രശാന്ത് മാസ്റ്റര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.എ.എം.നിശാന്ത് നന്ദി രേഖപ്പെടുത്തി.



Leave a Reply