വാഹന നിയമലംഘനം; ജില്ലാഭരണകൂടം സംയുക്ത പരിശോധന നടത്തി

കൽപ്പറ്റ : റോഡ് സേഫ്റ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരം വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലയില്‍ വാഹന പരിശോധന നടത്തി. ഗുഡ്സ് വാഹനങ്ങള്‍ നിയമം ലംഘിച്ച് അമിത ഭാരം കയറ്റുന്നത് തടയുന്നതിനായി മൂന്ന് താലൂക്കുകളിലും വാഹന പരിശോധന നടന്നു. എം.വി.ഡി, റവന്യു, പോലീസ്, ജി.എസ്.ടി, മൈനിംഗ് ആന്റ് ജിയോളജി, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്. പരിശോധനയില്‍ അമിത ഭാരം കയറ്റിയ 19 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്നും 3,41,000 രൂപ പിഴ ഈടാക്കി. മറ്റു നിയമ ലംഘനങ്ങള്‍ നടത്തിയ 66 വാഹനങ്ങളില്‍ നിന്നും 81,850 രൂപ പിഴ ഈടാക്കി. മൈനിംഗ് ആന്റ് ജിയോളജി 7 വാഹനങ്ങളില്‍ നിന്ന് 1,80,119 രൂപ പിഴ ഇടാക്കി. പരിശോധനകള്‍ക്ക് എ.ഡി.എം എന്‍.ഐ ഷാജു, എന്‍ഫോഴ്സ്‌മെന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അനൂപ് വര്‍ക്കി, ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം, ജിയോളജിസ്റ്റ് ഷെല്‍ജുമോന്‍, ജി.എസ്.ടി ജോയിന്റ് കമ്മിഷണര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Leave a Reply