വീട്ടിലെ അടുക്കളയിൽ അഥിതിയായി രാജവെമ്പാല

നിരവിൽപ്പുഴ: മട്ടിലയത്ത് വീട്ടിലെ അടുക്കളയിൽ രാജവെമ്പാല. മാനന്തവാടി റേഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നിരവിൽപ്പുഴ മട്ടിലയം പാലിയോട്ടിൽ ചിറക്കൽ ഫിലിപ്പിന്റെ വീട്ടിലെ അടുക്കളയിലാണ് രാജവെമ്പാലയെ കണ്ടത്.ഇന്നലെ വൈകുന്നേരമാണ് അടുക്കള വാതിലൂടെ രാജവെമ്പാല അകത്തോട്ട് കയറി വരുന്നത് വീട്ടുകാർ കണ്ടത്. വാതിലടച്ച ശേഷം വനപാലകരേ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടി റേഞ്ചിലെ മക്കിയാട്, കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിനു പിന്നിലായി പതുങ്ങിയിരിക്കുന്ന രാജവെമ്പാലയെ കണ്ടത്. ഉടനെ വനംവകുപ്പിന്റെ പാമ്പു സംരക്ഷകൻ സുജിത്തിനെ വിവരമറിയിച്ചു. സുജിത്ത് പാമ്പിനെ പിടികൂടി വനത്തിൽ തുറന്നു വിട്ടു.



Leave a Reply