പുസ്തക പ്രകാശനം ചെയ്തു

വാളവയൽ : വാളവയൽ ഗവ: ഹൈസ്കൂളിൽ വെച്ച് യുവ എഴുത്തുകാരൻ ജിഷ്ണുദേവിന്റെ ' ചിന്തയിൽ ജ്വലിച്ചത് ' എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും, സുൽത്താൻ ബത്തേരി ബ്ലോക്ക് മെമ്പറുമായ പി. കെ സത്താർ നിർവഹിച്ചു. ഹെഡ് മാസ്റ്റർ വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വി. എസ് ശ്രീന പുസ്തകം ഏറ്റുവാങ്ങി. അധ്യാപിക സിന്ധു വട്ടക്കുന്നേൽ പുസ്തകം പരിചയപ്പെടുത്തി. ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം .എൻ. ഡി ദിഷ, പഞ്ചായത്ത് മെമ്പർ ശ്രീകല ശ്യം, എസ് എം സി ചെയർമാൻ രമിത്ത്, സ്റ്റാഫ് സെക്രട്ടറി അനീഷ്, അധ്യാപികമാരായ രമ്യ റ്റി. ആർ, അന്നകുട്ടി, അജിത, സ്കൂൾ ലീഡർ യദു കൃഷ്ണ, കവി ദേവദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. എഴുത്തുകാരൻ ജിഷ്ണുദേവ് മറുപടി പറഞ്ഞു.



Leave a Reply