പൂതാടി എരുമത്താരി കോളനിയില്‍ കുടിവെള്ള പദ്ധതിയുമായി ജില്ലാ ഭരണകൂടം

ബത്തേരി : പൂതാടി ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡ് എരുമത്താരി ആദിവാസി കോളനിയില്‍ ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതി ജില്ലാ കളക്ടര്‍ എ. ഗീത കോളനി വാസികള്‍ക്കായി സമര്‍പ്പിച്ചു. യു.എസ്.ടി ഗ്ലോബല്‍ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് 1.85 ലക്ഷം ചെലവഴിച്ചാണ് കിണര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തണല്‍ എന്ന സന്നദ്ധ സംഘടനയും പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹകരണം നല്‍കി.
കഴിഞ്ഞ കാലവര്‍ഷത്തിനിടയില്‍ കോളനിയിലേക്കുള്ള പാലവും റോഡും തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശം സന്ദര്‍ശിക്കാനെത്തിയ ജില്ലാ കളക്ടറോട് കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് പ്രദേശവാസികള്‍ പരാതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കളക്ടര്‍ ഭൂഗര്‍ഭജല വകുപ്പ് മുഖേന സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കിയത്. 10 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. നിര്‍മാണം പൂര്‍ത്തിയായി കമ്പിവല സ്ഥാപിച്ച കിണറില്‍ മോട്ടോര്‍ പമ്പും മറ്റും സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടിയെടുക്കും.
ഉദ്ഘാടന ചടങ്ങില്‍ എ.ഡി.എം ഷാജു എന്‍.ഐ, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരന്‍, വാര്‍ഡ് മെമ്പര്‍ ഐ.ബി മൃണാളിനി, ജനപ്രതിനിധികളായ നിത്യ ബിജുകുമാര്‍, സരിത ബി.എം., സണ്ണി കെ.ജെ, മിനി പ്രകാശന്‍, എമ്മാനുവല്‍, പ്രസാദ്, ഷൈലജ, രുഗ്മിണി സുബ്രഹ്‌മണ്യന്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ലാല്‍ തോംസണ്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോഷിമോന്‍ സി.കെ, യുഎസ്.ടി ഗ്ലോബല്‍ പ്രതിനിധി സോഫി ജാനറ്റ്, തണല്‍ പ്രതിനിധി ജയകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply