April 19, 2024

പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത: കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും; കെ.മുരളീധരൻ എം.പി

0
Img 20230311 181443.jpg
പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയ്ക്ക് ആവശ്യമായ കേന്ദ്രാനുമതിക്കും, പുനർ സർവ്വേയ്ക്കുമായി കേന്ദ്ര കേരള സർക്കാരുകളിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുമെന്ന് കെ.മുരളീധരൻ എം.പി . കർമ്മ സമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് എം.പി. ഉറപ്പു നൽകിയത്. ബേപ്പൂർ – ബാംഗ്ലൂർ ഇടനാഴിയിൽ ശേഷിക്കുന്ന ഏഴ് കി.മി ദൂരം പൂർത്തിയായാൽ കോഴിക്കോട് – വയനാട് ജില്ലകൾക്കു മാത്രമല്ല കേരളത്തിനുമൊത്തം വികസനക്കുതിപ്പിനു വഴിയാകുമെന്ന് തിരിച്ചറിയുന്നുവെന്നും അതിനായി രാഹുൽ ഗാന്ധി എം പി അടക്കമുള്ളവരുടെ ഇടപ്പെടൽ ഉണ്ടാക്കുമെന്നും എം.പി ഉറപ്പു നൽകി. റിസർവ്വ് വനമാണെന്ന രീതിയിൽ തെറ്റായ റിപ്പോർട്ടുകൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയതിനാലാണ് ഈ പാതയ്ക്ക് ശനി ദശയായി മാറിയതെന്നും, അതിനായി വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ ഏകോപിച്ച് ഒരു പുനർസർവ്വേ നടത്തിയാൽ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാ ർത്ഥ്യമാക്കാൻ കഴിയും. കോടികളുടെ പദ്ധതിയായ തുരങ്ക പാതയെക്കുറിച്ചും , റോപ്പ് വേയേക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുമ്പോഴും തുച്ഛമായ ചിലവിൽ , അതിവേഗം പൂർത്തി കരിക്കാൻ കഴിയുന്ന ഈ പാതയെക്കുറിച്ചുള്ള ചിലരുടെ മൗനം നീതികരിക്കുവാൻ കഴിയുന്നതല്ല. മാസങ്ങളായി തുടരുന്ന സമരത്തോട് ഇനിയും മുഖം തിരിച്ചാൽ പ്രക്ഷോഭം ശക്തമാക്കാനാണ് കർമ്മ സമിതി തീരുമാനം ശകുന്തള ഷണ്മുഖൻ, ജോൺസൻ ഒ.ജെ, സാജൻ തുണ്ടിയിൽ, ആലിക്കുട്ടി സി കെ , തങ്കച്ചൻ പള്ളത്ത് നേത്യത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *