March 29, 2024

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ; ജില്ലാ സമ്മേളനം നടത്തി

0
Img 20230312 184011.jpg
കൽപ്പറ്റ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. എ എം എ ഐ വയനാട് ജില്ലാ ഘടകം പ്രസിഡൻറ് ഡോക്ടർ ഭവാനി . എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ജുനൈദ് കൈപാണി ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദ മേഖലയുടെ പ്രാതിനിധ്യം വർധിപ്പിക്കേണ്ടത് സാംക്രമിക രോഗങ്ങൾ വർദ്ധിച്ചു വരുന്ന പുതിയ സാഹചര്യത്തിൽ പര മപ്രധാനമാണെന്ന് ഉദ്ഘാടക പ്രസംഗകൻ വിലയിരുത്തി. ആയുർവേദ മേഖലയുടെ ശാക്തീകരണത്തിന് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം നൽകി. പത്മശ്രീ അവാർഡ് ജേതാവ്  ചെറുവയൽ രാമൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദ മേഖലയോടുള്ള അവഗണനക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊതുജനാരോഗ്യ ബില്ലിൽ എല്ലാ സമ്പ്രദായത്തിലുമുള്ള ഡോക്ടർമാരുടെ അവകാശങ്ങൾ നിലനിർത്തി എല്ലാവർക്കും തുല്യ പരിഗണന നൽകണമെന്ന് യോഗം വിലയിരുത്തി. എ എം എ ഐ വയനാട് ഘടകം സെക്രട്ടറി ഡോക്ടർ ജാസിത്ത് മൻസൂർ. കെ, ഡോക്ടർ മുഹമ്മദ് റാസി,ഡോ.സുധീർ എം, ഡോക്ടർ ലിഷിത സുജിത്ത്,  ഡോക്ടർ സജിത സുരേന്ദ്രൻ, ഡോക്ടർ രോഹിത് ഭഗീരതൻ എന്നിവർ  വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി ഡോക്ടർ രാജ്മോഹൻ പി.ആർ (പ്രസിഡൻറ്), ഡോക്ടർ എബി ഫിലിപ്പ് (സെക്രട്ടറി), ഡോക്ടർ രോഹിത് ഭഗീരതൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *