പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം

കല്‍പ്പറ്റ: പെന്‍ഷന്‍ കുടിശ്ശികയും ക്ഷാമബത്തയും അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍സെക്രട്ടറി അഹമ്മദ് മേത്തൊടിക ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ധൂര്‍ത്തിന് പണം ചെലവഴിക്കാനുണ്ടെന്നും കഷ്ടതയനുഭവിക്കുന്ന പെന്‍ഷന്‍ക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ പണമില്ലെന്നത് പെന്‍ഷന്‍കാരോട് കാണിക്കുന്ന വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.ഹമീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകന്‍ ഖാദര്‍ കൊടവണ്ടി, കെ.അബ്ദുല്‍കരീം, പി.മമ്മുട്ടി, അബ്ദുള്ള അഞ്ചുകുന്ന്, മുഹമ്മദ് ആരാം, മുഹമ്മദ് ഷാ, സി.ബഷീര്‍, വി.അബ്ദുല്‍റഷീദ്, അമ്മദ് ടി.പി, കെ.റസാഖ് സംസാരിച്ചു. ജില്ലാ ഭാരവാഹികളായി അബു ഗൂഡലായ് (പ്രസിഡന്റ്), അബ്ദുള്ള അഞ്ചുകുന്ന്, പി.മമ്മുട്ടി മാസ്‌ററര്‍, എം.ഹമീദ്, മുഹമ്മദ് ആരാം, ടി.പി.അമ്മദ് (വൈസ് പ്രസിഡന്റുമാര്‍), കെ.അബ്ദുല്‍ കരീം മാസ്റ്റര്‍ (ജനറല്‍സെക്രട്ടറി), സി. ബഷീര്‍, പുതുശ്ശേരി ഇബ്രാഹിം, എ.സി. മമ്മൂട്ടി, വി.അബ്ദുല്‍റഷീദ്, മുഹമ്മദ് ഷാ ((സെക്രട്ടറിമാര്‍) പി.കെ.അബൂബക്കര്‍ മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.



Leave a Reply