കേരളവിഷൻ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ പദ്ധതി വയനാട് ജില്ലയിൽ ആരംഭിച്ചു

ബത്തേരി: കേരള വിഷൻ ജില്ലയിൽ വയനാട് വിഷനിലൂടെ നടപ്പാക്കുന്ന സൗജന്യ ഇന്റർനെറ്റ് കൺക്ഷൻ പദ്ധതി ആരംഭിച്ചു. ബത്തേരി ലെസഫയർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്മരക്കാർ ഉദ്ഘാടനം ചെയ്തു. സൗജന്യഇന്റർനെറ്റ് കണക്ഷൻ എന്നത് മികച്ച ആശയമാണന്നും ജില്ലയിൽ ഇത് നടപ്പാക്കാൻ എല്ലപിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദൈന്യംദിന ജിവിതത്തിൽ ഭക്ഷണത്തേക്കാൾ പ്രധാന്യം ഇന്റർനെറ്റിനുള്ള കാലത്താണ് നാം ജിവിക്കുന്നത്. ഭാവിയിൽ കേബിൾ ടിവി വ്യവസയാത്തിന് ഏറെ വെല്ലുവിളിയാവുക ഒടിടി പ്ലാറ്റ്‌ഫോമുകളായിരിക്കുമെന്നും ഈ പ്രതിസന്ധിയെ കൂട്ടായ്മയിലൂടെ മറിക്കടക്കാൻ സിഒഎയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ചുങ്കം പൊലിസ് സ്റ്റേഷൻ റോഡിൽ ആരംഭിച്ച കേരള വിഷൻ ബ്രോഡ് ബാൻഡ് സപ്പോർട്ടിങ് സെന്ററിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശും നിർവ്വഹിച്ചു. വർത്തമാന കാലഘട്ടത്തിൽ പുതിയ സാങ്കേതിക സംവിധാനങ്ങൾ വഴി കുടുംബങ്ങളെ അഭിസംബോധന ചെയ്യാൻ സാധിക്കണമെന്നും അതിന് ഇന്റർനെറ്റിന്റെ പ്രാധാന്യം വളരെ വലുതാണന്നും റ്റി കെ രമേശ് പറഞ്ഞു. ചടങ്ങിൽ സിഒഎ ജില്ലാപ്രസിഡണ്ട് പി എം ഏലിയാസ് അധ്യക്ഷനായി. സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ്, കേരളവിഷൻ ചെയർമാൻ കെ ഗോവിന്ദൻ, സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മൻസൂർ എന്നിവർ സംസാരിച്ചു. സിഒഎ ജില്ലാസെക്രട്ടറി അഷറഫ് പൂക്കയിൽ സ്വാഗതവും, ജില്ലാ ട്രഷറർ ബിജുജോസ് നന്ദിയും പറഞ്ഞു.



Leave a Reply