പദ്ധതി വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: മുസ്ലിം ലീഗ്

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് യോഗം പ്രതിഷേധിച്ചു. നടപ്പ് വര്‍ഷത്തില്‍ പദ്ധതികള്‍ക്ക് വകയിരുത്തിയ തുക പോലും നല്‍കാതെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ വികസനം സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ 2020ല്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി അംഗീകരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പട്ടികയിലെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് പോലും വീട് അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ടി ഹംസ അദ്ധ്യക്ഷത വഹിച്ചു. എം ബാപ്പുട്ടി ഹാജി, കടവന്‍ ഹംസ ഹാജി, വടകര മുഹമ്മദ്, പനന്തറ മുഹമ്മദ്, സി ഇ ഹാരിസ്, അലവി വടക്കേതില്‍, വി.എസ് അബൂബക്കര്‍ സിദ്ധീഖ് സംസാരിച്ചു. ജന.സെക്രട്ടറി സലിം മേമന സ്വാഗതവും, കെ.കെ ഹനീഫ നന്ദിയും പറഞ്ഞു.



Leave a Reply