കേരള സമാജം സാന്ത്വനഭവനം:14 വീടുകളുടെ താക്കോല്‍ ദാനം രാഹുൽ ഗാന്ധി എം.പി നിര്‍വഹിച്ചു.

കൽപ്പറ്റ : ബാംഗ്ലൂര്‍ കേരള സമാജം സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോല്‍ ദാനവും മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. 2019 ലെ കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ട കല്‍പ്പറ്റ മുട്ടില്‍ പഞ്ചായത്തിലുള്ള 14 കുടുംങ്ങള്‍ക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വിടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.



Leave a Reply