April 29, 2024

എന്റെ കേരളം പ്രദർശന മേളയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു

0
Img 20230426 210127.jpg
കൽപ്പറ്റ :വയനാട് എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ ഭാരതീയ ചികിത്സ വകുപ്പിന്റെയും വയനാട് നാഷണൽ ആയുഷ് മിഷന്റെയും സംയുക്ത സ്റ്റാൾ ശ്രദ്ധേയമാണ്.പുതു തലമുറയ്ക്ക് അത്ര പരി ചിതമല്ലാത്ത അങ്ങാടി മരുന്ന് പെട്ടിയാണ് പ്രധാന ആകർഷണം.കേരളത്തിലെ പ്രാചീന വൈദ്യ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന അങ്ങാടി മരുന്ന് പെട്ടിയിൽ ഔഷധ മൂല്യമുള്ള ആഹാരത്തിനു ഉപയോഗിക്കുന്ന
അസംസ്കൃത വസ്തുക്കൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഉര മരുന്നുകൾ, ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ,നവധാന്യ ങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങിയ ഔഷധങ്ങളെ പരിചയപ്പെടാൻ ഇവിടെ അവസരം ഒരുക്കുന്നു.ഭാരതീയ ചികിത്സ വകുപ്പിന്റെ വിവിധ സേവന വിവരങ്ങൾ, കുരങ്ങ് പനി /കോവിഡ് ചികിത്സയിലുള്ള ആയുർവേദത്തിന്റെ ഇടപെടലുകൾ,വിവിധ ഔഷധ സസ്യങ്ങൾ,ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്ന വസ്തി നേത്രം, ഗോകർണ്ണം,കിഴി, ക്ഷാര സൂത്രം, ജളൂക മുതലായവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
 ശരീരത്തിനും, മനസിനും കുളിർമ നൽകുന്ന ദ്രാക്ഷാദി പാനീയം സന്ദർശകർക്കു ദിവസേന വിതരണം ചെയ്തു വരുന്നു.പഞ്ചകർമ്മ, യോഗ,നേത്ര വ്യായാമം തുടങ്ങിയവയുടെ വീഡിയോ, ദിവസേന സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള പ്രശ്നോത്തരി, സെൽഫി കോർണർ മുതലായവയും സ്റ്റാളിനെ ആകർഷകമാക്കുന്നു.ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളുടെ പാചക കുറിപ്പുകൾ ലഭ്യമാണ്.27ന് സിദ്ധ ചികിത്സയിലെ രോഗനിർണ്ണയോപാധിയായ നാഡി പരിശോധനയും, സിദ്ധ വർമ്മ ചികിത്സയും 30ന് ജീവിത ശൈലി രോഗങ്ങൾ, നല്ല ശീലങ്ങൾ എന്നിവയെ ആസ്‌പദമാക്കിയ സെമിനാറും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ പ്രദർശനവും നടക്കും.അതോടൊപ്പം യോഗ ഡാൻസ് മുതലായവയും, പ്രമേഹം, ഹീമോഗ്ലോബിൻ മുതലായവയ്ക്കുള്ള രക്ത പരിശോധനയും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *