കടുവയെ എത്രയും വേഗം മയക്കുവെടിവെച്ചു പിടികൂടി നീക്കം ചെയ്യണം :കർഷക കോൺഗ്രസ്സ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി

പുൽപ്പള്ളി: കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ഭീതിപരത്തിക്കൊണ്ടും ,കർഷകരുടെ ജീവനോപാധിയായ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയും വനത്തിൽനിന്നും കിലോമീറ്ററുകൾ അകലെയുള്ള ജനവാസകേന്ദ്രങ്ങളായ ആടിക്കൊല്ലി, ചേപ്പില, ഏരിയപ്പിള്ളി, അമ്പത്താറ്, ഷെഡ് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരസാന്നിധ്യമായ കടുവയെ എത്രയുംവേഗം മയക്കുവെടിവെച്ചുപിടികൂടി നീക്കം ചെയ്യണമെന്ന് കർഷകകോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഏരിയപ്പിള്ളി, ചേപ്പില, ആടിക്കൊല്ലി എന്നീ പ്രദേശങ്ങളിൽ നിന്നും വീടിനോട് ചേർന്നുള്ള കൂട്ടിൽനിന്നും 6-മാസം പ്രായമായ രണ്ട് -പശുകുട്ടികളെയും, പ്രസ്സവിക്കാറായ ആടിനെയും കടുവ കൊന്ന് ഭക്ഷിച്ചു. ഈ പ്രദേശത്തെ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻ ഭയപ്പെടേണ്ട അവസ്ഥയിലാണ്. വേനൽ മഴലഭിച്ച് കൃഷിയിടത്തിൽ ജോലികൾ ചെയ്യാൻ സാധിക്കുന്നില്ല. രാവിലെ ആരാധനാലയങ്ങളിൽ പോകുന്നതിനോ, പാൽ അളക്കുന്നതിനോ, മാറ്റാവശ്യങ്ങൾക്കോ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഈ പ്രദേശത്ത് നിലവിലുള്ളത്.വനംവകുപ്പിന്റെ തികച്ചും നിരുത്തരവാദിത്വത്തോടെയുള്ള നിലപാടുകളാണ് ഇതിനുകാരണം. കടുവയെ കണ്ട ആദ്യദിവസം തന്നെ അതിനെ ഈ പ്രദേശത്തുoനിന്നും തുരത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ വീണ്ടും വളർത്തുമൃഗങ്ങളെ പിടിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. എത്രയും വേഗം കടുവയെ പിടികൂടുന്നതിനാവശ്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കർഷകർക്ക് സ്വയം പ്രതിരോധത്തിനാവശ്യമായ സാഹചര്യം കർഷകകോൺഗ്രസ്സ് ഉറപ്പുവരുത്തും. കൃഷിയിടങ്ങളിൽ രാവും, പകലും വന്യജീവി പ്രതിരോധ സേനകൾ രൂപീകരിച്ച് പ്രതിരോധം തീർക്കും.കടുവയുടെ ആക്രമണം ഉണ്ടായസ്ഥലം നേതാക്കൾ സന്ദർശിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുകയും ചെയ്തു.ടോമി തേക്കുമല, വിജയൻ തോമ്പ്രാക്കുടി, ആന്റണി ചോലിക്കര, ജോയി പുളിക്കൽ, മാത്യു. കെ. എം, ജോർജ് മംഗലത്ത് പ്രസംഗിച്ചു.



Leave a Reply