മാനന്തവാടി അഴകുള്ള ആനന്ദവാടി: ശുചിത്വ ഹർത്താൽ ഈ മാസം ആറാം തിയ്യതി

മാനന്തവാടി :മാനന്തവാടി അഴകുള്ള ആനന്ദവാടി ശുചിത്വ ഹർത്താൽ ഈ മാസം ആറാം തിയ്യതി രാവിലെ 8 മണി മുതൽ 10 മണി വരെ നടത്തുമെന്ന് നഗരസഭ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ടൗൺ കേന്ദ്രീകരിച്ച് ബഹുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ടൗൺപ്രദേശത്തെ 9 ക്ളസ്റ്ററുകളായി തിരിച്ചാണ് ശുചീകരണം.ഒരോ ക്ളസ്റ്ററിനും ചെയർമാൻ, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർ, കൗൺസിൽ പാർട്ടി ലീഡർമാർ എന്നിവർ നേതൃത്വം നൽകും, എൻ എസ് എസ്, എൻ സി സി, എസ് പി സി, ഹരിത കർമ്മ സേന, കുടുബശ്രീ, സന്നദ്ധ സംഘടന പ്രവർത്തകർ, യുവജന സംഘടനകൾ, വ്യാപാരികൾ എന്നിവർ പങ്കാളികളാകും. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാവിലെ 8 മണിക്ക് ചലചിത്ര താരവും വിജിലൻസ് ഡി വൈ എസ് പിയുമായ സിബി തോമസ് നിർവ്വഹിക്കും.ഇതിൻ്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണവും, വലിച്ചെറിയൽ മുക്ത കേരളവും എന്ന സന്ദേശമുയർത്തിയുള്ള വിളംബര റാലി 5 തിയ്യതി വൈകുന്നേരം നടക്കും. വാർത്ത സമ്മേളനത്തിൽ സി കെ രത്ന വല്ലി, ജേക്കബ് സെബാസ്റ്റ്യൻ, പി വി എസ് മുസ, ഫാത്തിമ ടീച്ചർ, ക്ളീൻ സിറ്റി മാനേജർ ശശി നടുവിലാകണ്ടിയിൽ, പബ്ളിക് ഹെൽത്ത് ഇൻസ് പെക്ടർ കെ എം പ്രസാദ് എന്നിവർ പങ്കെടുത്തു



Leave a Reply