April 25, 2024

യുവതി പീഡനത്തിനിരയായ സംഭവം :യൂത്ത് കോൺഗ്രസ്‌ ട്രൈബൽ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

0
Eie1qvc25391.jpg
                                                         

മാനന്തവാടി : തിരുനെല്ലിയിൽ ആദിവാസി യുവതി പീഡനത്തിനെതിരെയായ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രൈബൽ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ്‌ ബൈജു പുത്തൻപുരയ്‌ക്കൽ മാർച്ചിന് ആദ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതികളെ രക്ഷിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയവും പ്രതിഷേധർഹവും ആണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ മന്ത്രിയും എ ഐ സി സി മെമ്പറുമായ പി.കെ ജയലക്ഷ്മി പ്രസ്താവിച്ചു. മുഖ്യ പ്രഭാഷണം ജില്ലാ ജനറൽ സെക്രട്ടറി വി.സി വിനീഷ് നടത്തി. ശുശോബ് ചെറുകുബം , ഷിജോ, ജിബിൻ മാമ്പള്ളിൽ, ഉനെയ്സ് ,വൈശാഖ് ഷിനു തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *