വീൽ ചെയറിലിരുന്ന് സിവിൽ സർവ്വീസിൽ ഇടം നേടി വയനാടിന്റെ പെൺ കരുത്ത് ഷെറിൻ ഷഹാന

കൽപ്പറ്റ: വീൽ ചെയറിലിരുന്ന് സിവിൽ സർവീസിൽ ഇടം നേടി വയനാടിന്റെ പെൺ കരുത്ത് ഷെറിൻ ഷഹാന. കമ്പളക്കാട്ടെ പരേതനായ ടി.കെ ഉസ്മാന്റെ മകള്‍ ഷെറിന്‍ ഷഹാനയാണ് 913ാം റാങ്ക് നേടിയത്. ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതിനെതുടര്‍ന്ന് നടക്കാന്‍ കഴിയാതായ ഈ മിടുക്കി വീല്‍ചെയറിലിരുന്നാണ് സിവില്‍ സര്‍വ്വന്റ് എന്ന സ്വപ്‌നനേട്ടം എത്തിപ്പിടിച്ചത്. കമ്പളക്കാട് പ്രദേശത്തുനിന്നുള്ള രണ്ടാമത്തെ സിവില്‍ സര്‍വ്വീസ് ജേത്രി കൂടിയാണ് ഷെറിന്‍. ഇന്ത്യന്‍ റെയില്‍ ചീഫ് സെക്യൂരിറ്റി കണ്ടീഷണര്‍ മുഹമ്മദ് അഷറഫ് കെ.യാണ് ഷെറിന് മുമ്പ് കമ്പളക്കാട് നിന്ന് സിവില്‍ സര്‍വ്വീസ് പാസായത്. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ നിന്നാണ് ഷെറിന്‍ പരിശീലനം നേടിയത്.



Leave a Reply