March 29, 2024

കർണ്ണാടക നാഷണൽ ഹൈവേ റോഡിൽ ഡിവൈനറിൽ ഇടിച്ച് സ്വിഫ്റ്റ് ബസ് തകരാറിലായി

0
Img 20230523 195723.jpg
മാനന്തവാടി: കർണ്ണാടക നാഷണൽ ഹൈവേ റോഡിൽ ഡിവൈനറിൽ ഇടിച്ച് സ്വിഫ്റ്റ് ബസ് തകരാറിലായി. സ്ത്രീകളടക്കമുള്ള യാത്രക്കാരെ പെരുവഴിയിലിറക്കി ജീവനക്കാർ മുങ്ങി. യാത്രക്കാർ ദുരിതത്തിലായി.ബസ്സ് മൂന്ന് മണിക്കൂറിലേറെ സമയം വൈകി എത്തിയതും യാത്രക്കാരെ വലച്ചു.
കൊട്ടാരക്കര നിന്നും മാനന്തവാടി വഴി ബാംഗ്ലൂരിലേക്ക് പോകുന്ന സ്വിഫ്റ്റ്ബസ്സാണ് മൈസൂർ ബാംഗ്ലൂർ ഹൈവേ റോഡിലെ ഡിവൈനറിൽ തട്ടി തകരാറിലായത്.
തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചെന്ന പട്ടണത്തിന് സമീപം ബസ് അപകടത്തിൽപ്പെട്ടത്. ബസ്സിലെ സീറ്റ് മുഴുവൻ റിസർവ് ചെയ്ത സ്ത്രീകളടക്കമുള്ള യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല.ബസ്സ് തകരാറിലായ ഉടനെയാത്രക്കാരെ ബസ്സിൽ നിന്നും റോഡിലേക്ക് ഇറക്കി നിർത്തി.പിന്നീട് കണ്ടക്ടറും ഡ്രൈവറും യാത്രക്കാരെ പെരുവഴിയിൽ നിർത്തി മറ്റൊരു വാഹനത്തിൽ പോവുകയും ചെയ്തു.ഹൈവേറേഡിൽ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്ന യാത്രക്കാർ ദുരിതത്തിലായി.ദീർഘദൂര ബസ്സുകൾ മാത്രം ഓടുന്ന ഹൈവേയിൽ നിന്ന് യാത്രക്കാർ കൈകാണിച്ചിട്ടും ബസ്സുകൾ നിറുത്തിയില്ല. പിന്നീട് ലോറിയിലും സ്വകാര്യ വാഹനങ്ങളിലും മറ്റുമായാണ് സ്ത്രീകളടക്കമുള്ളയാത്രക്കാർ ബാംഗ്ലൂരിലെത്തിയത്. ബസ്സ്അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്നും 90 കിലോമീറ്ററാണ് ബാംഗ്ലൂരിലേക്കുള്ളത്.തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് ബാംഗ്ലൂരിലെത്തേണ്ട ബസ്സാണ് രാവിലെ 10 മണിക്ക് അപകടത്തിൽ പെട്ടത്.നേരത്തേ അപകടത്തിൽ പെട്ട
കൊട്ടാരക്കര നിന്നും മാനന്തവാടി വഴി ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സ് മൂന്ന് മണിക്കൂറിലേറെ സമയം വൈകി എത്തിയതിനാൽ യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ബസ്സ് അപകടത്തിൽ പെടുക കൂടി ചെയ്തപ്പോൾ യാത്രക്കാർക്ക് ദുരിതം ഇരട്ടിയായി.ബാംഗ്ലൂർ ബസ്സ് മാനന്തവാടിയിൽ തിങ്കളാഴ്ച പുലച്ചെ ഒരു മണിക്കാണ് എത്തേണ്ടിയിരുന്നത്.മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ്സ് മാനന്തവാടിയിൽ എത്താത്തതിനാൽ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാർ റിസർവേഷൻ ടിക്കറ്റിലെ മൊബൈൽ ഫോൺനമ്പറിൽ വിളിച്ചെങ്കിലും കൃത്യമായ മറുപറി ലഭിച്ചില്ല. പിന്നീട് പല യാത്രക്കാരും മൊബൈൽ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ എടുക്കുക പോലും ചെയ്തില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഒരു മണിക്ക് എത്തേണ്ട ബസ്സ് പുലർച്ചെ നാല് മണിക്കാണ് മാനന്തവാടിയിൽ എത്തിയത്. ഇത് യാത്രക്കാരെ ഒന്നടങ്കം ദുരിതത്തിലാക്കി. ബസ്സ് മാനന്തവാടിയിൽ എത്തിയപ്പോൾ ബസ് താമസിച്ച് എത്തിയതിൻ്റെ കാരണമന്വോഷിച്ചയാത്രക്കാരോട്
ബസ്സിലെ ജീവനക്കാർ മോഷമായി പെരുമാറിയതായും പരാതി ഉയർന്നിട്ടുണ്ട്.ബസ്സ് താമസിച്ച് എത്തിയതിനാലും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കാണിച്ച് യാത്രക്കാർ സ്വിഫ്റ്റ് ബസ് അധികൃതർക്കും, കെ.എസ്.ആർ.ടി.സി.അധികൃതർക്കും പരാതി നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *