കൊഴുവണയിലെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം

നെൻമേനി : കഴിഞ്ഞ ദിവസം രാത്രി പള്ളിയുടെ വാതിൽ പുറത്ത് നിന്ന് കുറ്റിയിട്ടശേഷം പള്ളിയുടെ കോമ്പൗണ്ടിലെ ഫലവൃക്ഷ തൈകൾ വെട്ടിനശിപ്പിച്ചും അലങ്കാര ചെടികൾ പിഴുതും ചുമരിലേക്കും മേൽക്കൂരയിലേക്കും കല്ലെറിഞ്ഞുമാണ് സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയത്.പ്രഭാത ' പ്രാർത്ഥനക്ക് വന്നവരാണ് സംഭവം കാണുന്നത്. നൂൽപ്പുഴ പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സി.സി ടിവി ദൃശ്യങ്ങളും ശേഖരിച്ചു
മത സൗഹാർദ്ദവും സമാധാന അന്തരീക്ഷവും നിലനിൽക്കുന്ന നാട്ടിൻ്റെ ഐക്യം ഒന്നുകൂടി ഭദ്രമാക്കുന്നതിന് വേണ്ടി എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി പ്രത്യേക യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്. നെൻ മേനി പഞ്ചായത്ത് പ്രസിഡൻ്റ് മിസ് ഷീല പുഞ്ചവയലിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികളും വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും സ്ഥലം സന്ദർശിച്ചു.പ്രതിയെ ഉടൻ പിടികൂടണമെന്ന ആവശ്യവും ഉന്നയിച്ചു.



Leave a Reply