May 30, 2023

കളിവീട് ഉദ്ഘാടനം ചെയ്തു

0
20230525_190753.jpg
മാനന്തവാടി : മാനന്തവാടി ഗവ. യു.പി സ്‌കൂളില്‍ എസ്എസ്‌കെയുടെ 10 ലക്ഷം രൂപ ചെലവഴിച്ച് വര്‍ണ്ണ കൂടാരം പദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിച്ച പ്രീപ്രൈമറി വിഭാഗം കളിവീട് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉപഹാരം നൽകി.
 നവീകരിച്ച ക്ലാസ്റൂം നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കുട്ടികളുടെ പാര്‍ക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, ഹൈടെക് ക്ലാസ് മുറികൾ ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ എന്നിവർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാർക്ക്, സെൻസറിങ്ങ് ഏരിയകൾ, ഹൈടെക്ക് ക്ളാസ് മുറികൾ, അഭിനയ ഇടങ്ങൾ, ശാസ്ത്ര കോർണറുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. കൗൺസിലർമാരായ പി.വി.എസ് മൂസ, ബി.ഡി അരുണ്‍കുമാര്‍, ബിപിസി കെ.കെ സുരേഷ് , എ.കെ റൈഷാദ്, കെ.ജി ജോണ്‍സണ്‍, പി.ആർ കവിത, സില്‍വിയ ജോസഫ്, കെ.കെ ബിന്ദു, സി.ജി ബിന്ദു , എ. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *