യാത്രയയപ്പ് നൽകി

മാനന്തവാടി: സഹകരണ വകുപ്പിൽ നിന്ന് വിരമിക്കുന്ന അസി. രജിസ്ട്രാർ (ജനറൽ) ടി കെ സുരേഷ്കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് കോ- ഓപ്പറേറ്റീവ് ഓഡിറ്റ് എം. ലതിക എന്നിവർക്ക് മാനന്തവാടി അർബൻ സഹകരണ സംഘം യാത്രയയപ്പ് നൽകി. ചടങ്ങിൽ സംഘം പ്രസിഡൻ്റ്
കെ എം വർക്കി അധ്യക്ഷനായി. വിരമിക്കുന്നവർക്കുള്ള ഉപഹാരങ്ങൾ ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം
എ എൻ പ്രഭാകരൻ, കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ്
പി വി സഹദേവൻ എന്നിവർ നൽകി. ചടങ്ങിൽ കെ പി ഷിജു, അനിൽ എം പി,
പി കെ സുരേഷ്,
പി ടി ബിജു, എ ജോണി, സംഘം സെക്രട്ടറി
കെ ജെ വിനോജ് എന്നിവർ സംസാരിച്ചു.



Leave a Reply