ഷെറിന്‍ ഷഹാനയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: ജീവിതത്തിലേക്ക് കടന്നുവന്ന അപ്രതീക്ഷിത പ്രതിസന്ധികളെ അതിജീവനം കൊണ്ട് കീഴടക്കി സിവില്‍ സര്‍വീസില്‍ 913ാം റാങ്ക് നേടിയ വയനാട് കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ രാഹുല്‍ഗാന്ധി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ ഈ വിജയം ചെറുത്തുനില്‍പ്പിന്റെ ശ്രദ്ധേയമായ ഉദ്ദാഹരണമാണെന്നും, ഓരോരുത്തര്‍ക്കും സ്വപ്നങ്ങളിലേക്കെത്താനുള്ള പ്രചോദനമാണിതെന്നും പിന്നീട് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.



Leave a Reply