ഹയർ സെക്കണ്ടറി പരീക്ഷയിൽ മിന്നിത്തിളങ്ങി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ

മീനങ്ങാടി: ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ചു. കൊമേഴ്‌സ് വിഭാഗത്തിൽ 100 പേരും, സയൻസിൽ 97 പേരും, ഹ്യൂമാനിറ്റീസിൽ 80 പേരും വിജയം. 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. സയൻസ് ഗ്രൂപ്പിലെ പവിത്ര സുരേഷും, ഹ്യൂമാനിറ്റീസിലെ ഫാത്തിമ നഫ്‌ലയും 1200 – ൽ , 1196 മാർക്ക് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ഹൃദ്യ മരിയ ബേബി (1194) ,ദേവ്ന എം. ശങ്കർ (1193) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനി എം.എസ് ശ്രീലക്ഷ്മി 1187 മാർക്ക് നേടി പട്ടികവർഗ വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.



Leave a Reply