ജില്ലാ പോലീസ് അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

പനമരം: വയനാട് ജില്ലാ പോലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പനമരത്ത് വെച്ച് നടന്ന ഫൈനല്‍ മത്സരങ്ങള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. മെയ് 30, 31 തീയ്യതികളിലായി മീനങ്ങാടിയില്‍ നടക്കുന്ന പോലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ബഷീര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സതീഷ്, ജോയിന്റ് സെക്രട്ടറി ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.



Leave a Reply