അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു.നാടിൻ്റെ ആഘോഷമാക്കി നാട്ടുകാർ
നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പിലാക്കാവ് അടിവാരത്ത്
ഇന്ദിരാഗാന്ധി അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ
ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്ന വല്ലി നിർവ്വഹിച്ചു.വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.ഫാർമസി ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാലും,ഒ പി കൗണ്ടർ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ്സയും നിർവ്വഹിച്ചു.
സ്ഥലം സൗജന്യമായി നൽകിയ പ്ലാമൂല കുടുംബത്തെ വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺലേഖ രാജീവനും, ചിലങ്ക ഓൺലൈൻ ഡാൻസ് ലോക ജേതാവായനന്ദന ബാലനെ ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഫാത്തിമ ടീച്ചറും ആദരിച്ചു.
വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ്കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി. ജോർജ്, അബ്ദുൽ ആസിഫ്, സീമന്തിനി സുരേഷ്, വി.ആർ.പ്രവീജ്, ശാരദ സജീവൻ, ബി.ഡി.അരുൺകുമാർ, ബാബു പുളിക്കൽ, മെഡിക്കൽ ഓഫീസർ അജയ് ജേക്കബ് പ്രസംഗിച്ചു.കൗൺസിലർ വി.യു.ജോയി സ്വാഗതവും, മെഡിക്കൽ ഓഫീസർ . ഡോ: ടി ആർ ഗീതു കൃഷ്ണ നന്ദിയും പറഞ്ഞു.
ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ഒ.പി. പ്രവർത്തിക്കുക.
പിലാക്കാവ്, അടിവാരo സമീപ പ്രദേശങ്ങളിൽ ഉള്ളവരും ചെറിയ അസുഖങ്ങൾ വന്നാൽ പോലും നാല് കിലോമീറ്റർ അകലെയുള്ളവയനാട് മെഡിക്കൽ കോളേജിനേയോ, സ്വകാര്യ ആശുപത്രികളേയോ ആശ്രയിക്കേണ്ട സ്ഥിതിക്കാണ് പുതിയ ഹെൽത്ത് സെൻ്റർ തുറന്നതോടെ മാറ്റം വന്നിരിക്കുന്നത്. ആശുപത്രി ഉദ്ഘാടനം നാട്ടുകാർ വൻ ആഘോഷമാക്കി മാറ്റുകയും ചെയ്തു.



Leave a Reply