കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കുഞ്ഞോം : കുഞ്ഞോം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ അനുവദിക്കപ്പെട്ട ശാസ്ത്ര പോഷിണി ലാബ്, മോഡൽ ഇൻക്ലൂസീവ് പദ്ധതി, മോഡൽ പ്രീ പ്രൈമറി എന്നിവ ഉദ്ഘാടനം ചെയ്തു.ശാസ്ത്ര പോഷിണി ലാബ് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബികാ ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു, മോഡൽ പ്രീ പ്രൈമറി ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.മുഹമ്മദ് ബഷിർ നിർവ്വഹിച്ചു, മോഡൽ ഇൻക്ലൂസീവ് സ്ക്കൂൾ പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമനും ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പർ രമ്യതരേഷ്, വാർഡ് മെമ്പർമാരായ പ്രീത രാമൻ, അരവിന്ദാക്ഷൻ, ചന്തു മാസ്റ്റർ , പി.ടി.എ പ്രസിഡൻ്റ് ടി.കെ ബഷീർ, എസ്.എം.സി ചെയർമാൻ നൗഫൽ ,വൈസ് പ്രസിഡൻ്റ് ഷാജു മോൻ, പ്രിൻസിപ്പൾ ഇൻചാർജ് ഷിജോ ജോർജ്, കെ.സി ബി എച്ച് ആലി, എം.കെ അബൂബക്കർ , ഹാഷിഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൾ ഖാദർ സ്വാഗതവും ഷമീർ നന്ദിയും രേഖപ്പെടുത്തി.



Leave a Reply