May 30, 2023

കരുതലും കൈത്താങ്ങും; താലൂക്ക്തല അദാലത്തുകള്‍ നാളെ തുടങ്ങും

0
20230526_185113.jpg

കൽപ്പറ്റ  : സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തുകള്‍ നാളെ തുടങ്ങും. വൈത്തിരി താലൂക്ക്തല അദാലത്ത് ചുണ്ടേല്‍ പാരിഷ് ഹാളില്‍ രാവിലെ 10 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 'വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. അഡ്വ.ടി. സിദ്ധിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ നസീമ, ഗിരിജ കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി വിജേഷ്, അനസ് റോസ്‌ന സ്റ്റെഫി, പി.പി. രനീഷ്, ഇ.കെ രേണുക, നസീമ മങ്ങാടന്‍, വി.ജി. ഷിബു, പി.ബാലന്‍, ഓമന രമേശ്, എ.കെ റഫീക്ക് കമലാ രാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ 1324 പരാതികളാണ് ലഭിച്ചത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, തദ്ദേശ സ്വയം ഭരണ വകുപ്പ്, താലൂക്ക് സംബന്ധമായ വിഷയങ്ങളിലുമാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ ജില്ലാതലത്തിലും താലൂക്ക്തലത്തിലും പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ മന്ത്രിമാര്‍ തീരുമാനമെടുക്കും. ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍മേലുളള മറുപടിയും തീരുമാനവും അപേക്ഷകന് സ്വന്തം ലോഗിനിലൂടെ ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ച അപേക്ഷകളുടെ വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അറിയാം. മേയ് 29 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് ഡോണ്‍ ബോസ്‌കോ കോളേജിലും, മേയ് 30 ന് മാനന്തവാടി താലൂക്ക്തല അദാലത്ത് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഹാളിലും നടക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *