കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം

കല്‍പ്പറ്റ : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇനി ഇ-ഹെല്‍ത്ത് സംവിധാനം, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് സേവനം എന്നിവ ലഭിക്കും. ഡിപിഎംഎസ്യു അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്, മുണ്ടേരി അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, ജനറല്‍ ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി വീണാ ജോര്‍ജ്ജ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. 2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ ഭാഗമായാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 50 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോക്കിന് 23.75 കോടി രൂപയുടെഅനുമതിയാണ് ലഭ്യമായിട്ടുള്ളത്.



Leave a Reply