അമ്പലവയൽ പൂപ്പൊലി നടത്തിയതിൽ വ്യാപക ക്രമക്കേട് നടന്നതായി സി പിഐ ബത്തേരി മണ്ഡലം കമ്മറ്റി

ബത്തേരി: 2023 ജനുവരി മാസത്തിൽ അമ്പലവയൽ ആർ.എ.ആർ.എസിൽ പൂപ്പൊലി നടത്തിയതിൽ വ്യാപക ക്രമക്കേട് നടന്നതായി സി പിഐ ബത്തേരി മണ്ഡലം കമ്മറ്റി അരോപിച്ചു. ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണം. ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത് അമ്പലവയലിലെ ആർഎആർ എസ് ഉദ്യോഗസ്ഥർ സ്വന്തം കീശ വീർപ്പിക്കുന്നതിനുള്ള ഉപാതിയായിട്ടാണ് പൂപ്പൊലിയെ ഉപയോഗിച്ചത്.അഴിമതിക്ക് എല്ലാം നേതൃത്വം കൊടുത്തത് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് റിസോർച്ചണ് .കർഷകർക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അല്ല എഡിആറിന് താല്പര്യമുണ്ടയിരിരുന്നത്.ഏതു വിതേനയും അഴിമതി നടത്താനാണ് എഡിആർ ശ്രമിച്ചത്.പൂപ്പൊലി നടത്താൻ പൂക്കൾ അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിച്ചത്. ഇതിൽ ഇടനിലക്കാർ വഴി വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. പൂപ്പൊലിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് .സി പി ഐ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സതീഷ് കരടിപ്പാറ അധ്യക്ഷത വഹിച്ചു.സി എം സുധീഷ്, സജീവർഗീസ്, എൻ ഫാരിസ്, പി ജി സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു



Leave a Reply