ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

മാനന്തവാടി : കബനിവാലി റോട്ടറി ക്ലബ്ബ്, നാഷണൽ കരിയർ സർവീസ് സെന്റർ തിരുവനന്തപുരം, ആർട്ടിഫിഷ്യൽ ലിംപ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സാമൂഹ്യനീതി വകുപ്പ് കേരള സർക്കാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ഡബ്ല്യൂ.എസ്.എസ്. ഹാളിൽ വച്ച് ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഒ. ആർ കേളു. നിർവഹിച്ചു.ആർട്ടിഫിഷ്യൽ മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സീനിയർ മാനേജർ അശോക് കുമാർ പദ്ധതി വിശദീകരണം നടത്തി. കബനി വാലി റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ജി സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഗോൾ തോമസ്, ബിജോഷ് മാനുവൽ ജോസ് ,.കൃഷ്ണ പ്രസാദ്, ടി. വി ബൈജു എന്നിവർ സംസാരിച്ചു. വിവിധ ശാരീരിക അവശതകൾ അനുഭവിക്കുന്ന 96 പേർക്ക് ആവശ്യമായ ഭിന്നശേഷി സഹായ ഉപകരണങ്ങൾ ചടങ്ങിൽ വെച്ച് സൗജന്യമായി വിതരണം ചെയ്തു. 2022 ഡിസംബർ മാസം ഡബ്ലിയു എസ് എസ് ഹാളിൽ വച്ച് നടത്തിയ ഭിന്നശേഷിക്കാർക്കുള്ള ക്യാമ്പിൽ വച്ചാണ് അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.



Leave a Reply